ആകാശവാണി... തിരുവനന്തപുരം....
പഠനവും ജോലിയുമായി തിരുവനന്തപുരത്ത് ചെലവഴിച്ചിരുന്ന കാലത്ത് ഇടക്കൊക്കെ വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് മ്യൂസിയത്തിലേക്ക് പോവുമായിരുന്നു. അക്കാലത്ത് ഈ നൃത്തമണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്കിലൂടെ ആകാശവാണിയില്‍നിന്നുള്ള പ്രക്ഷേപണം സ്ഥിരമായി ഉണ്ടാവാറുണ്ടായിരുന്നു. ചലച്ചിത്ര ഗാനങ്ങളും സംസ്കൃത വാര്‍ത്തയും മലയാള വാര്‍ത്തയും അങ്ങനെ പലതും... കേള്‍വിക്കാരായി ധാരാളം പേര്‍ ചുറ്റുമുള്ള ബെഞ്ചുകളിലുണ്ടാവും. ഇപ്പോള്‍ പ്രക്ഷേപണം ഉണ്ടോയെന്നറിയില്ല.
അതൊക്കെ കണ്ടും കേട്ടും അതുവഴി നടന്നതൊക്കെ ഇപ്പോഴും മനസ്സിന് സുഖം നല്‍കുന്ന ഓര്‍മകളാണ്.. രണ്ടു വര്‍ഷം മുമ്പ് വീണ്ടും മ്യൂസിയം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണിത്.
അതൊക്കെ കണ്ടും കേട്ടും അതുവഴി നടന്നതൊക്കെ ഇപ്പോഴും മനസ്സിന് സുഖം നല്‍കുന്ന ഓര്‍മകളാണ്.. രണ്ടു വര്‍ഷം മുമ്പ് വീണ്ടും മ്യൂസിയം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണിത്.
8 comments:
ഇപ്പൊ ആകാശവാണി ഇല്ല എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. സമയം പോലെ ദേ ഈ ദി സേക്രഡ് ഫെയ്സ് പാക്ക്!! ഒന്ന് നോക്കൂ.
നല്ല ചിത്രം .....
ഈ ചിത്രം നൊസ്റ്റാള്‍ജിക് ..
ഒര്മാകളിലെക്കൊരു തിരിഞ്ഞു നോട്ടം
kollaam
നല്ല ചിത്രം
:)
hi...:)
njan thiruvananthapurathinna.....ippozhum akashavani prakshepanamundivide museu-thil....
njan vallappozhum vaikittu avide nadakkan pokumbol kelkkarundu....
ps: sorry for typing in manglish ;)
-anu
( member of malayalikkoottam in fb)
Post a Comment