Showing posts with label ജിദ്ദ. Show all posts
Showing posts with label ജിദ്ദ. Show all posts

Tuesday, January 10, 2012

അസ്തമയം...



ജിദ്ദ കോര്‍ണിഷില്‍നിന്ന് ഒരു അസ്തമയ ദൃശ്യം.

Tuesday, December 13, 2011

ആള്‍ക്കൂട്ടത്തില്‍ തനിയെ....


ആള്‍ക്കൂട്ടത്തില്‍ ഒരു വെള്ളക്കാരന്‍.... 
ജിദ്ദ ഫൈസലിയ്യയിലെ കുബരി മുറബ്ബക്ക് സമീപമുള്ള ഗ്രൗണ്ടില്‍ നിന്ന്. 
ദിവസവും രാവിലെയും വൈകുന്നേരവും നൂറുകണക്കിന് പ്രാവുകളാണ് ഇവിടെ തീറ്റ തിന്നാന്‍ വരുന്നത്. 

Monday, September 12, 2011

അനാഥം



പഴം, പച്ചക്കറി വില്‍പനക്കാരനായ യെമനി ചെക്കന്‍ വണ്ടി റോഡിലിട്ട് എവിടെയോ പോയിരിക്കുന്നു. 

Monday, June 6, 2011

മഴയില്‍ കുളിച്ച്...



മഴയില്‍ കുളിച്ച് തെച്ചി...

Friday, May 27, 2011

അമ്മയും കുഞ്ഞും



മക്കള്‍ക്ക് കിളികളെ അടുത്തു കാണാനായി ഫ്ലാറ്റിന്റെ ജനാലയുടെ പടിയില്‍
അരിയിട്ട് കൊടുക്കും. എന്നും ധാരാളം കുരുവികള്‍ അരി തിന്നാനായി എത്തും.
ജനാലക്ക് പുറത്തുനിന്ന് അകത്തേക്ക് കാഴ്ചയില്ലാത്ത ചില്ല് ആയതുകൊണ്ട്
കുട്ടികള്‍ക്ക് വളരെ അടുത്തുനിന്ന് കുരുവികളെ ആസ്വദിക്കാന്‍ കഴിയാറുണ്ട്.
ഒരു കുരുവി തന്റെ കുഞ്ഞുമായി വന്ന് അരി മണി കൊത്തി
അതിന്റെ വായില്‍ വെച്ചു കൊടുക്കുന്നു...

Friday, May 20, 2011

ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം...



Tuesday, May 17, 2011

ചുവപ്പ്‌


പച്ച തിളങ്ങിയ ഈ തെരഞ്ഞെടുപ്പ് കാലത്ത് കിടക്കട്ടേ ഒരു ചുവപ്പ് പൂവ്...!!!

Saturday, May 7, 2011

പകലും രാവും




ജിദ്ദ അല്‍ റൗദയില്‍ ഓഫീസിനു മുന്നിലുള്ള കെട്ടിടമാണ്.

Friday, April 29, 2011

ഇനിയും പടികള്‍ ബാക്കി...



ചവിട്ടിക്കയറാന്‍ ഇനിയും പടികള്‍ ബാക്കി...

Thursday, April 14, 2011

വിഷു ആശംസകള്‍...



വിഷു ആശംസകള്‍...

Monday, April 11, 2011

'ടോര്‍ച്ച്' ബില്‍ഡിംഗ്‌


ജിദ്ദ ബലദില്‍നിന്ന് ഒരു രാത്രി കാഴ്ച. ജിദ്ദയിലെ പോര്‍ട്ട് കണ്‍ട്രോള്‍ ടവറാണ് ചിത്രത്തിലുള്ളത്.
എല്ലാത്തിനും അവരുടേതായ പേര് ഇടുന്നതില്‍ മിടുക്കരായ മലയാളികളാണ് ഇതിന് ടോര്‍ച്ച് ബില്‍ഡിംഗ് എന്ന് പേരിട്ടിരിക്കുന്നത്.
ടോര്‍ച്ച് കുത്തനെ വെച്ചിരിക്കുന്ന രൂപമുള്ളതുകൊണ്ടാവും അങ്ങനെ ഒരു പേര് വരാന്‍ കാരണം. ഒട്ടക ബില്‍ഡിംഗ്, ട്രെയിന്‍ ബില്‍ഡിംഗ്, ഉജാല സൂഖ്, കൂട്ട ബില്‍ഡിംഗ്,
ഡാന്‍സ് കുബരി ഇതൊക്കെ മലയാളികളുടെ വകയായുള്ള ചില പേരുകളാണ്.

Friday, March 18, 2011

മേഘം

Friday, March 11, 2011

ഒരു പൂ കൃഷിയുടെ കഥ

ഒരു അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.
ഫ്‌ളാറ്റിന് മുന്നിലെ 'വിശാലമായ' പൂന്തോട്ടത്തില്‍ ഒരു സൂര്യകാന്തി പൂവ് ഉണങ്ങി കരിഞ്ഞ് നില്‍ക്കുന്നു.
പൂന്തോട്ടമെന്ന് പറഞ്ഞിട്ട് മനസ്സിലായില്ലേ…ഫ്‌ളാറ്റിലേക്ക് കയറുന്നതിനുള്ള പടികളുടെ ഇരു വശങ്ങളിലും കുറച്ച് മണ്ണൊക്കെയിട്ട് അഞ്ചാറ് ചെടികള്‍ നടുന്ന 'വലിയ' പൂന്തോട്ടം.


കരിഞ്ഞ പൂവ് കണ്ടപ്പോള്‍ നല്ലൊരു ഫോട്ടോക്കുള്ള അവസരം നഷ്ടമായല്ലോന്നോര്‍ത്തു. അതുവരേയും സൂര്യകാന്തി പൂവിനെ ജീവനോടെ കണ്ടിട്ടിട്ടായിരുന്നു.
ഇതിനു മുമ്പ് ഈ പൂന്തോട്ടത്തില്‍ വിരിഞ്ഞ മനോഹരമായ പൂക്കള്‍ ഇതൊക്കെയായിരുന്നു.

സൂര്യകാന്തി പൂവിന്റെ പല പോസിലുള്ള ചിത്രങ്ങളൊക്കെ ഫ്‌ളിക്കറില്‍ ഇട്ട് ആളുകള്‍ ഞെളിയുന്നത് കാണുമ്പോള്‍ എങ്ങനെ ഒരു സൂര്യകാന്തി പൂവിനെ പിടിക്കാമെന്ന് പലപ്പോഴും
ചിന്തിച്ചിരുന്നു. പിന്നെ ഈ ചെടി ആര് നട്ടു എന്ന അന്വേഷണം തുടങ്ങി. ഹാരിസിനോട് (വാച്ച്മാന്‍) അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ആരോ കൊടുത്ത ഒരു വിത്ത്
കൊണ്ടുവന്ന് ഇട്ടതാണത്രേ. ഇനി അത് ഇനി കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എത്ര വേണമെന്നായി. അഞ്ച് റിയാല്‍ തന്നാല്‍
ഒരു പാക്കറ്റ് വിത്ത് വാങ്ങി തരാമെന്ന ഓഫറും.. അങ്ങനെ അഞ്ച് റിയാല്‍ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞിട്ടും വിത്തെത്തിയില്ല.
കാരണം അന്വേഷിച്ചപ്പോള്‍ പോകാന്‍ സമയം കിട്ടിയില്ലത്രേ.. വീണ്ടും രണ്ടുമൂന്നു ദിവസത്തെ കാത്തിരിപ്പ്.. അവസാനം അതെത്തി..
പൂന്തോട്ടം വെള്ളമൊഴിച്ച് കുതിര്‍ത്ത് (അപ്പോള്‍ അവിടം വെള്ളം കണ്ടിട്ട് കുറേക്കാലമായിരുന്നുവെന്ന് തോന്നി) ഉണങ്ങിയ ചെടികളൊക്കെ പറിച്ച് ഉഴുതു മറിച്ച് വിത്തിട്ടു.
പിന്നെ മുളക്കാനുള്ള കാത്തിരിപ്പ് മൂന്ന് നാല് ദിവസം കൊണ്ട് മുളച്ചു തുടങ്ങി. അഞ്ചെട്ട് തൈകള്‍ മുളച്ചു. ഇങ്ങനെ ബ്ലോഗ് തുടങ്ങുമെന്നും ഇവിടെ
ഇതൊക്കെ പോസ്റ്റണമെന്നും വല്ല അറിവും കിട്ടിയിരുന്നെങ്കിലും 'കണ്ടം' ഉഴുതുന്നതുമുതലുള്ള ഫോട്ടോകള്‍ എടുത്ത് വെക്കാമായിരുന്നു.


പിന്നെ വെള്ളമൊഴിക്കലും വാടാതെ നോക്കലുമൊക്കെയായി ദിവസങ്ങള്‍ പിന്നിട്ടു. വളര്‍ന്ന് വലുതായി. പൂവുണ്ടാകുമോ, മച്ചിയാകുമോ എന്നൊക്കെ ആശങ്കയായി...
കുറേ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മൊട്ടുപോലെ എന്തോ കണ്ടു തുടങ്ങി.

ക്രമേണ അത് വലുതായി, മൊട്ടാണെന്ന് മനസ്സിലായി. അത് അങ്ങനെ വലുതാവാന്‍ തുടങ്ങി.

പിന്നെ വിരിയാന്‍ എത്ര ദിവസം വേണ്ടിവരും... ആകാംക്ഷയായി... കുറച്ചു ദിവസം കഴിഞ്ഞു...



കുറച്ചു ദിവസം കൊണ്ട് വിരിഞ്ഞു തുടങ്ങി.



വിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും അതിര്‍ത്തി കടന്ന് 'പാക്കിസ്ഥാനികള്‍' എത്തിത്തുടങ്ങിയത്. പൂ വിരിഞ്ഞ് ഒരു ദിവസം നില്‍ക്കും. രാവിലെ കാണും.
ഉച്ചയാവുമ്പോള്‍ കാണില്ല. വേരോടെ പിഴുതുകൊണ്ടുപോവും. ചില ദിവസങ്ങളില്‍ ചെടിയൊക്കെ ഒടിച്ച് ആന കയറിയ കരിമ്പിന്‍ തോട്ടംപോലെ കിടപ്പുണ്ടാവും. പൂ കാണില്ല.
കള്ളനെ പിടിക്കാമെന്ന് കരുതി രാവിലെ കുറേ ഇടക്കൊക്കെ ജനലിലൂടെ വന്ന് നോക്കി നില്‍ക്കും. ആരു വരാന്‍… കുറച്ച് കഴിഞ്ഞ് കണ്ണ് തെറ്റുമ്പോഴേക്കും പിന്നേയും കാണാതാവും…
ഇതിനിടക്ക് ഹാരിസ് അത്യാവശ്യമായി നാട്ടിലേക്കും പോയിരുന്നു. പകരം അദ്ദേഹത്തിന്റെ ഒരു ചങ്ങാതിയെ ഏര്‍പ്പാടാക്കിയാണ് പോയത്. ഒരു ദിവസം അയാളോട് കാര്യം പറഞ്ഞു.
അയാള്‍ നോക്കാമെന്ന് പറയുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു അപ്പുറത്തെ കെട്ടിടത്തില്‍ ഒരു പാക്കിസ്ഥാനി കുടുംബം
താമസിക്കുന്നുണ്ട്. അഞ്ചെട്ട് പിള്ളേരുമുണ്ട്. ഒരെണ്ണവും സ്കൂളിലൊന്നും പോകുന്നില്ല. അതുങ്ങള് കൂട്ടമായി വന്ന് മേയുന്നതിന്റെ ഫലമായിട്ടാ പൂ കാണാതാവുന്നതെന്ന്.


അതുങ്ങളോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്നും പറഞ്ഞു. പൂ പറിക്കരുതെന്ന് എഴുതി, ഇനി വായിച്ചിട്ട് മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഗൂഗിളില്‍നിന്ന്
പൂ പറിക്കുന്നതിന്റെ ഒരു ചിത്രം തപ്പിയെടുത്ത് അതില്‍ ഒരു ക്രോസ് മാര്‍ക്കിട്ട്‌ ഒരു ബോര്‍ഡൊക്കെ കൊണ്ടുപോയി സ്ഥാപിച്ചു നോക്കി..
മാഫീ ഫായിദ ഒരു ദിവസം മൂന്ന് നാല് പൂവുകള്‍ ഒന്നായി വിരിഞ്ഞു. അത് മുഴുവനും ചെടി സഹിതം പിഴുതുകൊണ്ട് പോയി.






പിന്നെ അവസാനം ഒരു ചെടി മാത്രം ബാക്കിയായി. അത് എങ്ങനേയും സംരക്ഷിക്കണമെന്ന് തീരുമാനിച്ചു. എന്തു ചെയ്യാന്‍, ആ ചെടിയാണെങ്കില്‍ മണ്ഡരി ബാധിച്ച
തെങ്ങ് പോലെയായി. വളര്‍ച്ചയില്ല. എന്തായാലും അവസാനം ഒരു മൊട്ട് വന്നു. അത് പാതി വിരിഞ്ഞ് കരിഞ്ഞു പോവുകയും ചെയ്തു…
എങ്കിലും അതിനിടക്കൊക്കെയായി കുറേ ചിത്രങ്ങള്‍ എടുക്കാന്‍ പറ്റി. അതൊക്കെ നിങ്ങള് കണ്ടു കഴിഞ്ഞില്ലേ..








Tuesday, March 8, 2011

ശേഷിപ്പ്...


ജിദ്ദ നഗരത്തില്‍ ബഗ്ദാദിയ ജില്ലയില്‍ ബലദിനോട് ചേര്‍ന്നാണ് ഈ പഴയ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി സ്ഥിതി ചെയ്യുന്നത്. ബലദിലെ അല്‍ ജുഫാലി മസ്ജിദിന്റെ
(തലവെട്ട് പള്ളിയുടെ) പിന്‍വശത്ത്. ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടമാണോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. പക്ഷേ കണ്ടാല്‍ അങ്ങനെത്തന്നെ തോന്നും.
ഗൂഗിളില്‍ തപ്പിയപ്പോഴും ജിദ്ദയിലെ പഴയ ക്രിസ്ത്യന്‍ പള്ളിയാണെന്ന് കണ്ടു. ആധുനിക സൗദി അറേബ്യ രൂപീകരിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് കപ്പലുകളില്‍ എത്തിയിരുന്ന നാവികരാണ് ഇത് പണിതത്. അക്കാലത്ത് ഇത് ജിദ്ദ നഗരത്തിന് പുറത്തായിരുന്നു.

Friday, February 18, 2011

അതിഥികള്‍...


വിത്തിട്ട് വളര്‍ത്തിയെടുത്ത സൂര്യകാന്തിയില്‍ സദ്യയുണ്ണാനെത്തിയ അതിഥികള്‍...

Wednesday, February 16, 2011

അലിഞ്ഞലിഞ്ഞ്...


ഒരു മഴച്ചിത്രം...

Saturday, February 12, 2011

വെറുതേ....


യാത്രക്കിടയില്‍ സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ വെറുതേ എടുത്തതാ...

Sunday, January 30, 2011

മഴയത്ത് കാറ്റ് വന്നപ്പോള്‍

Tuesday, January 18, 2011

വര്‍ണരാജി



Wednesday, December 8, 2010

ശൈത്യം വരവായി...



സൗദിയില്‍ ശൈത്യകാലം വരുമ്പോഴേക്കും റോഡുവക്കുകളിലെ പരസ്യ ബോര്‍ഡുകളില്‍ വിവിധ കമ്പനികളുടെ പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകളുടെ പരസ്യം പ്രത്യക്ഷപ്പെടുക പതിവാണ്. പ്രവാസിയുടെ 'ജനകീയ മരുന്നാ'യ പനഡോളിന്റെ പരസ്യവുമായി ഒരു ബോര്‍ഡ്.

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP