മരണത്തിന്റെ നിഴല്‍ ചിത്രം
ഈ മരം നില്‍ക്കുന്ന വഴിയിലൂടെ പല പ്രാവശ്യം പോയെങ്കിലും ക്യാമറ കൈയിലില്ലാതിരുന്നതിനാല്‍ ചിത്രമെടുത്തില്ല.
ഒരു ദിവസം ചിത്രമെടുക്കണമെന്ന ഉദ്ദേശ്യത്തോടെ ക്യാമറയുമായി പോയി, പടമെടുത്തു.
ഈ ചിത്രമെടുത്ത് രണ്ടു ദിവസത്തിനു ശേഷം അതുവഴി പോയപ്പോള്‍ ഈ മരം അവിടെ ഉണ്ടായിരുന്നില്ല.
ഞാന്‍ ഫോട്ടോയെടുക്കുന്നത് കണ്ടിട്ട് വെട്ടിയതാണോ എനിക്കു ഫോട്ടോയെടുക്കാനായി നിര്‍ത്തിയിരുന്നതോ എന്നറിയില്ല.
