Friday, March 11, 2011

ഒരു പൂ കൃഷിയുടെ കഥ

ഒരു അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.
ഫ്‌ളാറ്റിന് മുന്നിലെ 'വിശാലമായ' പൂന്തോട്ടത്തില്‍ ഒരു സൂര്യകാന്തി പൂവ് ഉണങ്ങി കരിഞ്ഞ് നില്‍ക്കുന്നു.
പൂന്തോട്ടമെന്ന് പറഞ്ഞിട്ട് മനസ്സിലായില്ലേ…ഫ്‌ളാറ്റിലേക്ക് കയറുന്നതിനുള്ള പടികളുടെ ഇരു വശങ്ങളിലും കുറച്ച് മണ്ണൊക്കെയിട്ട് അഞ്ചാറ് ചെടികള്‍ നടുന്ന 'വലിയ' പൂന്തോട്ടം.


കരിഞ്ഞ പൂവ് കണ്ടപ്പോള്‍ നല്ലൊരു ഫോട്ടോക്കുള്ള അവസരം നഷ്ടമായല്ലോന്നോര്‍ത്തു. അതുവരേയും സൂര്യകാന്തി പൂവിനെ ജീവനോടെ കണ്ടിട്ടിട്ടായിരുന്നു.
ഇതിനു മുമ്പ് ഈ പൂന്തോട്ടത്തില്‍ വിരിഞ്ഞ മനോഹരമായ പൂക്കള്‍ ഇതൊക്കെയായിരുന്നു.

സൂര്യകാന്തി പൂവിന്റെ പല പോസിലുള്ള ചിത്രങ്ങളൊക്കെ ഫ്‌ളിക്കറില്‍ ഇട്ട് ആളുകള്‍ ഞെളിയുന്നത് കാണുമ്പോള്‍ എങ്ങനെ ഒരു സൂര്യകാന്തി പൂവിനെ പിടിക്കാമെന്ന് പലപ്പോഴും
ചിന്തിച്ചിരുന്നു. പിന്നെ ഈ ചെടി ആര് നട്ടു എന്ന അന്വേഷണം തുടങ്ങി. ഹാരിസിനോട് (വാച്ച്മാന്‍) അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ആരോ കൊടുത്ത ഒരു വിത്ത്
കൊണ്ടുവന്ന് ഇട്ടതാണത്രേ. ഇനി അത് ഇനി കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എത്ര വേണമെന്നായി. അഞ്ച് റിയാല്‍ തന്നാല്‍
ഒരു പാക്കറ്റ് വിത്ത് വാങ്ങി തരാമെന്ന ഓഫറും.. അങ്ങനെ അഞ്ച് റിയാല്‍ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞിട്ടും വിത്തെത്തിയില്ല.
കാരണം അന്വേഷിച്ചപ്പോള്‍ പോകാന്‍ സമയം കിട്ടിയില്ലത്രേ.. വീണ്ടും രണ്ടുമൂന്നു ദിവസത്തെ കാത്തിരിപ്പ്.. അവസാനം അതെത്തി..
പൂന്തോട്ടം വെള്ളമൊഴിച്ച് കുതിര്‍ത്ത് (അപ്പോള്‍ അവിടം വെള്ളം കണ്ടിട്ട് കുറേക്കാലമായിരുന്നുവെന്ന് തോന്നി) ഉണങ്ങിയ ചെടികളൊക്കെ പറിച്ച് ഉഴുതു മറിച്ച് വിത്തിട്ടു.
പിന്നെ മുളക്കാനുള്ള കാത്തിരിപ്പ് മൂന്ന് നാല് ദിവസം കൊണ്ട് മുളച്ചു തുടങ്ങി. അഞ്ചെട്ട് തൈകള്‍ മുളച്ചു. ഇങ്ങനെ ബ്ലോഗ് തുടങ്ങുമെന്നും ഇവിടെ
ഇതൊക്കെ പോസ്റ്റണമെന്നും വല്ല അറിവും കിട്ടിയിരുന്നെങ്കിലും 'കണ്ടം' ഉഴുതുന്നതുമുതലുള്ള ഫോട്ടോകള്‍ എടുത്ത് വെക്കാമായിരുന്നു.


പിന്നെ വെള്ളമൊഴിക്കലും വാടാതെ നോക്കലുമൊക്കെയായി ദിവസങ്ങള്‍ പിന്നിട്ടു. വളര്‍ന്ന് വലുതായി. പൂവുണ്ടാകുമോ, മച്ചിയാകുമോ എന്നൊക്കെ ആശങ്കയായി...
കുറേ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മൊട്ടുപോലെ എന്തോ കണ്ടു തുടങ്ങി.

ക്രമേണ അത് വലുതായി, മൊട്ടാണെന്ന് മനസ്സിലായി. അത് അങ്ങനെ വലുതാവാന്‍ തുടങ്ങി.

പിന്നെ വിരിയാന്‍ എത്ര ദിവസം വേണ്ടിവരും... ആകാംക്ഷയായി... കുറച്ചു ദിവസം കഴിഞ്ഞു...കുറച്ചു ദിവസം കൊണ്ട് വിരിഞ്ഞു തുടങ്ങി.വിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും അതിര്‍ത്തി കടന്ന് 'പാക്കിസ്ഥാനികള്‍' എത്തിത്തുടങ്ങിയത്. പൂ വിരിഞ്ഞ് ഒരു ദിവസം നില്‍ക്കും. രാവിലെ കാണും.
ഉച്ചയാവുമ്പോള്‍ കാണില്ല. വേരോടെ പിഴുതുകൊണ്ടുപോവും. ചില ദിവസങ്ങളില്‍ ചെടിയൊക്കെ ഒടിച്ച് ആന കയറിയ കരിമ്പിന്‍ തോട്ടംപോലെ കിടപ്പുണ്ടാവും. പൂ കാണില്ല.
കള്ളനെ പിടിക്കാമെന്ന് കരുതി രാവിലെ കുറേ ഇടക്കൊക്കെ ജനലിലൂടെ വന്ന് നോക്കി നില്‍ക്കും. ആരു വരാന്‍… കുറച്ച് കഴിഞ്ഞ് കണ്ണ് തെറ്റുമ്പോഴേക്കും പിന്നേയും കാണാതാവും…
ഇതിനിടക്ക് ഹാരിസ് അത്യാവശ്യമായി നാട്ടിലേക്കും പോയിരുന്നു. പകരം അദ്ദേഹത്തിന്റെ ഒരു ചങ്ങാതിയെ ഏര്‍പ്പാടാക്കിയാണ് പോയത്. ഒരു ദിവസം അയാളോട് കാര്യം പറഞ്ഞു.
അയാള്‍ നോക്കാമെന്ന് പറയുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു അപ്പുറത്തെ കെട്ടിടത്തില്‍ ഒരു പാക്കിസ്ഥാനി കുടുംബം
താമസിക്കുന്നുണ്ട്. അഞ്ചെട്ട് പിള്ളേരുമുണ്ട്. ഒരെണ്ണവും സ്കൂളിലൊന്നും പോകുന്നില്ല. അതുങ്ങള് കൂട്ടമായി വന്ന് മേയുന്നതിന്റെ ഫലമായിട്ടാ പൂ കാണാതാവുന്നതെന്ന്.


അതുങ്ങളോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്നും പറഞ്ഞു. പൂ പറിക്കരുതെന്ന് എഴുതി, ഇനി വായിച്ചിട്ട് മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഗൂഗിളില്‍നിന്ന്
പൂ പറിക്കുന്നതിന്റെ ഒരു ചിത്രം തപ്പിയെടുത്ത് അതില്‍ ഒരു ക്രോസ് മാര്‍ക്കിട്ട്‌ ഒരു ബോര്‍ഡൊക്കെ കൊണ്ടുപോയി സ്ഥാപിച്ചു നോക്കി..
മാഫീ ഫായിദ ഒരു ദിവസം മൂന്ന് നാല് പൂവുകള്‍ ഒന്നായി വിരിഞ്ഞു. അത് മുഴുവനും ചെടി സഹിതം പിഴുതുകൊണ്ട് പോയി.


പിന്നെ അവസാനം ഒരു ചെടി മാത്രം ബാക്കിയായി. അത് എങ്ങനേയും സംരക്ഷിക്കണമെന്ന് തീരുമാനിച്ചു. എന്തു ചെയ്യാന്‍, ആ ചെടിയാണെങ്കില്‍ മണ്ഡരി ബാധിച്ച
തെങ്ങ് പോലെയായി. വളര്‍ച്ചയില്ല. എന്തായാലും അവസാനം ഒരു മൊട്ട് വന്നു. അത് പാതി വിരിഞ്ഞ് കരിഞ്ഞു പോവുകയും ചെയ്തു…
എങ്കിലും അതിനിടക്കൊക്കെയായി കുറേ ചിത്രങ്ങള്‍ എടുക്കാന്‍ പറ്റി. അതൊക്കെ നിങ്ങള് കണ്ടു കഴിഞ്ഞില്ലേ..
11 comments:

അലി March 11, 2011 at 7:20 PM  

നാട്ടിൽ നിൽക്കുമ്പോൾ എനിക്കും ഉണ്ട് പൂകൃഷി... ആ കഥയിലെ വില്ലന്മാർ സ്കൂളിൽ പോകാത്ത പാകിസ്ഥാനി കുട്ടികളല്ല മറിച്ച് സ്കൂളിൽ പോകുന്ന ഇൻഡ്യൻ കുട്ടികളാ...

നല്ല ചിത്രങ്ങൾ!

kunhahammedkv March 11, 2011 at 9:57 PM  

very good

Manickethaar March 11, 2011 at 10:12 PM  

good

mcnooru March 11, 2011 at 11:33 PM  

അടിപൊളി ..ചിത്രങ്ങള്‍

Naushu March 12, 2011 at 10:40 AM  

നല്ല ചിത്രങ്ങള്‍ .....

Renjith March 12, 2011 at 10:11 PM  

പൂവിന്റെ ഓരോ അവസ്ഥയും നന്നായിട്ടുണ്ട്

കമ്പർ March 12, 2011 at 10:27 PM  

രസകരമായിട്ടുണ്ട്,
ചിത്രങ്ങളും വിവരണവും..,
അഭിനന്ദനങ്ങൾ

നന്ദു | naNdu | നന്ദു March 13, 2011 at 7:26 AM  

മനോഹരചിത്രങ്ങള്‍!!!

സാജിദ് കെ.എ March 19, 2011 at 8:41 PM  

സന്ദര്‍ശനത്തിനും കമന്റിനും നന്ദി...
അലി
kunhahammedkv
Manickethaar
mcnooru
Naushu
Renjith
കമ്പർ
നന്ദു | naNdu | നന്ദു

ചെറുശ്ശോല January 18, 2012 at 9:12 AM  

കുട്ടികള്‍ അല്ലെ , അവര്‍ക്ക് അറിയാത്ത കാരണം , ഈ മരുഭൂമിയില്‍ അവര്‍ക്ക് അതൊരു കൌതുകം അല്ലെ , അവരെ കാണുമ്പോള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുക , അവര്‍ പറിച്ചു കളഞ്ഞു എന്ന് കരുതി പൂ കൃഷി നിര്‍ത്തണ്ട , ഇതൊരു ഇന്ത്യ - പാക് സങ്കര്‍ഷം ആക്കുകയും വേണ്ട , ഇനിയും തുടര്‍ന്നോള്ളൂ , അവസാനം അവര്‍ തന്നെ സ്വയം പൂ നശിപ്പിക്കല്‍ നിര്‍ത്തി കൊള്ളും , അവരും താങ്കളുടെ വഴിയിലൂടെ വന്നോളും , എല്ലാ നന്മകളും നേരുന്നു .

Anonymous September 18, 2012 at 11:44 AM  

മനോഹരമായിട്ടുണ്ട് സുര്യകാന്തി ചിത്രങ്ങള്‍

Post a Comment

Related Posts Plugin for WordPress, Blogger...

Followers

Follow by Email

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP